നവീന സാങ്കേതിക വിദ്യയിലുള്ള കിടക്കയുമായി ഗോദ്‌റെജ് ഇന്റീരിയോ

രാജ്യത്തെ മുന്‍നിര ഫര്‍ണ്ണീച്ചര്‍ നിര്‍മ്മാതാക്കളായ ഗോദ്‌റെജ് ഇന്‍റീരിയോ സുഖകരമായ നിദ്രക്ക് സഹായിക്കുന്ന നവീന സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ പുതിയ കിടക്ക പുറത്തിറക്കി. ഉറങ്ങുന്ന സമയത്ത് ശരീരം കൃത്യമായിരിക്കാന്‍ സഹായകമായ തരത്തിലാണ് ഇതിന്‍റെ നിര്‍മ്മാണം. തടസ്സങ്ങളിലാതെ ഉറങ്ങാന്‍ സാധിക്കുന്ന രീതിയിലാണ് കിടക്ക നിര്‍മ്മിച്ചിരിക്കുന്നതെന്നും ഉറക്കക്കുറവ് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇത് തടയുമെന്നും ഗോദ്‌റെജ് ഇന്‍റീരിയോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അനില്‍ മാഥൂര്‍ പറഞ്ഞു.

സ്ലീപ്പ്@10 എന്ന പേരില്‍ ഗോദ്‌റെജ് ഇന്‍റീരിയോയുടെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തില്‍ സംഘടിപ്പിച്ച ഗവേഷണത്തിനൊടുവിലാണ് പുതിയ കിടക്ക നിര്‍മ്മിച്ചിരിക്കുന്നത്. ഏതാണ്ട് 90 ശതമാനം ഇന്ത്യക്കാരും കൃത്യസമയത്ത് ഉറങ്ങുന്നില്ലെന്ന് ഈ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ തന്നെ 55 ശതമാനം പേരും അര്‍ദ്ധരാത്രി കഴിഞ്ഞാണ് ഉറങ്ങുന്നത്. 64.23 ശതമാനം പേരും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചോ ടെലിവിഷന്‍ കണ്ടതിന് ശേഷമോ ആണ് ഉറങ്ങുന്നത്. നിര്‍ഭാഗ്യവശാല്‍ 18 വയസ്സിന് താഴെയുള്ള 10 ശതമാനം ചെറുപ്പക്കാര്‍ മാത്രമാണ് 10 മണിക്ക് ഉറങ്ങുന്നത്. യുവാക്കളായ പ്രൊഫഷണലുകള്‍ക്ക് അര്‍ദ്ധരാത്രിവരെ നീളുന്ന ജോലിക്ക് ശേഷമാണ് ഉറങ്ങാന്‍ സാധിക്കുക. ഉറക്കം കുറയുന്നതും കൃത്യമായ ഉറക്കമില്ലാത്തതും കാരണം 90 ശതമാനം പേരും പിറ്റേദിവസം രാവിലെ ക്ഷീണത്തോടെയാണ് എഴുല്‍േക്കുന്നത്.

സാധാരണയായി ‘ഭൂരിഭാഗം പേരും മലര്‍ന്നോ ചെരിഞ്ഞോ ആണ് കിടക്കുന്നത്. ഈ രണ്ട് തരത്തില്‍ ഉറങ്ങുമ്പോഴും ശരീരത്തിന് കൃത്യമായ സപ്പോര്‍ട്ട് ലഭിക്കണം. പ്രത്യേകിച്ച് നട്ടെല്ലിന് ഊന്നല്‍ ലഭിച്ചാല്‍ മാത്രമേ ശരിയായ രീതിയില്‍ കിടക്കാന്‍ സാധിക്കൂ. ഇത്തരത്തില്‍ കിടന്നാലെ ശരീരക്ലേശം ഒഴിവാക്കാനാകൂ.

ആകെ 50 എംഎം കട്ടിയുള്ള ആദ്യത്തെ രണ്ട് പാളികള്‍ ഗോദ്‌റെജ് ഇന്റീരിയോയുടെ കിടക്കയില്‍ ശരീരത്തിന് സപ്പോര്‍ട്ട് നല്‍കുന്നു. മലര്‍ന്ന് കിടക്കുമ്പോഴും ചെരിഞ്ഞ് കിടക്കുമ്പോഴും ഈ രണ്ട് പാളികള്‍ ശരീരത്തിന് കൃത്യമായ സംരക്ഷണം ഉറപ്പാക്കുന്നു.

ലോകത്ത് ആദ്യമായി, കിടക്കുന്ന ആളുടെ ‘ഭാരത്തിന് യോജിച്ച കിടക്ക നിര്‍മ്മിച്ചിരിക്കുകയാണ് ഗോദ്‌റെജ് ഇന്റീരിയോ. ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി കേരളത്തില്‍ ഈ വിപ്ലവകരമായ ഉല്‍പ്പം പുറത്തിറക്കുകയാണ് ഞങ്ങള്‍. എല്ലാ ഉപഭോക്താക്കളും പൂര്‍ണമായും ഓണാഘോഷങ്ങളില്‍ മുഴുകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിന് ശേഷം അവരുടെ ശരീരത്തിനും മനസ്സിനും നവോന്മേഷം ലഭിക്കുതിന് പരാമവധി വിശ്രമവും വേണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top