കരുണാനിധിയുടെ സംസ്കാര സ്ഥലത്തില്‍ അനിശ്ചിതത്വം തുടരുന്നു

അന്തരിച്ച ഡിഎംകെ നേതാവ് കരുണാനിധിയുടെ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിനെതിരെ ഡിഎംകെ നല്‍കിയ ഹര്‍ജി അല്‍പസമയത്തിനകം പരിഗണിക്കും. കഴിഞ്ഞ ദിവസം രാത്രി അടിയന്തരമായി ഹൈക്കോടതി ഡിഎംകെയുടെ ഹര്‍ജി പരിഗണിച്ചെങ്കിലും ഇന്ന് രാവിലെ എട്ട് മണിയിലേക്ക് കോടതി മാറ്റിവക്കുകയായിരുന്നു. രാത്രി 11.30 ഓടെ ആക്ടിംഗ് ചീഫ് ജസ്റ്റിന്റെ വീട്ടിലായിരുന്നു ഇന്നലെ ഹര്‍ജി പരിഗണിച്ചത്. എന്നാല്‍, ഡിഎംകെയുടെ വാദത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാരണത്താലായിരുന്നു ഹര്‍ജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. പുലര്‍ച്ചെ 1.15 വരെ വാദം കേട്ട ശേഷമായിരുന്നു ഹര്‍ജി മാറ്റിവക്കുന്നതായി കോടതി വിധിച്ചത്.
ഇപ്പോള്‍ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ് കരുണാനിധിയുടെ മൃതദേഹം. ആയിരക്കണക്കിന് പേരാണ് രാജാജി ഹാളിന് മുന്നില്‍ നേതാവിനെ അവസാന നോക്ക് കാണാനായി തടിച്ച് കൂടിയിരിക്കുന്നത്. ഡിഎംകെ സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അണ്ണാ ദുരൈയുടെ മറീന ബീച്ചില്‍ നിലകൊള്ളുന്ന ശവകുടീരത്തിന് സമീപം കരുണാനിധിക്കും അന്ത്യവിശ്രമത്തിനായുള്ള സ്ഥലം അനുവദിക്കണമെന്നാണ് ഡിഎംകെ പ്രവര്‍ത്തകരുടെ ആവശ്യം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here