പ്രളയക്കെടുതി; പാസ്‌പോർട്ട് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി മാറ്റി നൽകുമെന്ന് സുഷമാ സ്വരാജ്

വെള്ളപ്പൊക്കം മൂലം പാസ്‌പോർട്ട് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി മാറ്റി നൽകുമെന്ന് സുഷമാ സ്വരാജ്. വെള്ളപ്പൊക്കത്തിലോ മഴയിലോ പാസ്‌പോർട്ടുകൾ നഷ്ടപ്പെട്ടവർക്ക് അത് പുതുക്കിയെടുക്കാൻ തുക അടയ്‌ക്കേണ്ടതില്ല.

കേടുപാടുകൾ സംഭവിച്ചതോ നഷ്ടപ്പെട്ടതോ ആയ പാസ്‌പോർട്ടുകൾക്ക് പകരം ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിന് ഫീസ് ഈടാക്കിയിരുന്നു. എന്നാൽ കേരളത്തിൽ കാലവർഷം വൻതോതിൽ നാശനഷ്ടമുണ്ടാക്കിയ സാഹചര്യത്തിൽ പാസ്‌പോർട്ടുകൾ നഷ്ടപ്പെട്ടവർക്ക് അത് സൗജന്യമായി മാറ്റി നൽകാൻ വിദേശകാര്യ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

Top