പ്രളയക്കെടുതി; ഫ്‌ളവേഴ്‌സ് എക്‌സ്‌പോയുടെ വരുമാനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുന്നു

ഫ്‌ളവേഴ്‌സ് ഷോപ്പിങ്ങ് എക്‌സ്‌പോ വരുമാനം പ്രളയബാധിത ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുന്നു. തിരുവനന്തപുരം ചിത്രാവതി ഗാർഡൻസിൽ നടന്ന എക്‌സ്‌പോയുടെ ഉദ്ഘാടന ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനുപുറമെ പ്രളയദുരിതബാധിതരെ സഹായിക്കുവാനായി എക്‌സ്‌പോ വേദിയിൽ സംഭാവന കൗണ്ടറും ഒരുക്കുന്നുണ്ട്. പതിനഞ്ച് ദിവസം നീണ്ടു നിൽക്കുന്ന എക്‌സ്‌പോയിലെത്തുന്ന സന്ദർശകർക്ക് ദുരിതബാധിതർക്കായുള്ള സഹായങ്ങൾ നിക്ഷേപിക്കാൻ ഈ കൗണ്ടർ പ്രയോജനപ്പെടുത്താം.
നേരത്തെ കുട്ടനാട് ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ഫ്‌ളവേഴ്‌സ് ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം
ചെലവഴിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here