നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ സ്‌കൂൾ വഴി നൽകും : മന്ത്രി സി രവീന്ദ്രനാഥ്

വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ സ്‌കൂൾ വഴി രജിസ്റ്റർ ചെയ്താൽ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ്. നഷ്ടപ്പെട്ടവ എന്തൊക്കെയാണന്ന് അതാതു സ്‌കൂളിൽ അറിയിക്കണം. പുതിയ പാഠ പുസ്തകങ്ങൾ അച്ചടിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രളയം മൂലം കേന്ദ്ര പരീക്ഷകൾ എഴുതാൻ കഴിയാത്തവർക്ക് പരീക്ഷയെഴുതാനുള്ള എല്ലാ വഴികളും സർക്കാർ നോക്കുമെന്നും മന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top