ഫ്‌ളവേഴ്‌സ് ഷോപ്പിങ്ങ് ഫെസ്റ്റിവൽ നാളെ മുതൽ ; ലാഭവിഹിതം ദുരിതാശ്വാസ നിധിയിലേക്ക്

പ്രളയക്കെടുതി മൂലം മാറ്റിവെച്ച ഫ്‌ളവേഴ്‌സ് ഷോപ്പിങ്ങ് ഫെസ്റ്റിവൽ നാളെ മുതൽ ആരംഭിക്കുന്നു. ആനയിറ ചിത്രാവതി ഗാർഡൻസിലാണ് ഷോപ്പിങ്ങ് ഫെസ്റ്റിവൽ നടക്കുക. ഫ്‌ളവേഴ്‌സ് ഷോപ്പിങ്ങ് ഫെസ്റ്റിവലിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.

ദുരിതബാധിതർക്കായി ഫ്‌ളവേഴ്‌സിന്റെ കടവന്ത്ര ഓഫീസിൽ ഭക്ഷണം, വെള്ളം എന്നിവയ്ക്ക് പുറമെ വസ്ത്രങ്ങൾ, സാനിറ്ററി നാപ്കിൻ, പേപ്പർ പ്ലെയിറ്റ് , ഗ്ലാസ് പോലുള്ള അവശ്യ വസ്തുക്കളും ശേഖരിച്ച് സംസ്ഥാനത്തിന്റെ വിവിധ ക്യാമ്പുകളിലേക്ക് ആവിശ്യാനുസരണം എത്തിക്കുന്നുണ്ട്.

നേരത്തെ കുട്ടനാട് ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ഫ്‌ളവേഴ്‌സ് ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ചെലവഴിച്ചിരുന്നു.

Loading...
Top