Advertisement

‘പുതിയ കേരളത്തിനായി ഈ വരികളും’; നോവലിന്റെ റോയല്‍റ്റി തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി കെ.ആര്‍ മീര

August 28, 2018
Google News 1 minute Read

പുതിയ കേരളത്തെ നിര്‍മ്മിക്കാനായി എഴുത്തുകാരി കെ.ആര്‍ മീരയും. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത വിവരം കെ.ആര്‍ മീര ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മാസവരുമാനം ഇല്ലാത്തതിനാൽ തന്‍റെ പുതിയ നോവലിന്‍റെ ഒരു പതിപ്പിന്‍റെ റോയല്‍റ്റിയായ 1,71000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കുമെന്ന് അവർ അറിയിച്ചു. ഇക്കാര്യം ഡി സി ബുക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ ആർ മീര പറഞ്ഞു.

കെ ആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്,

‘മാസവരുമാനമില്ല. അതുകൊണ്ട്, ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന പുതിയ നോവലിന്‍റെ ഒരു പതിപ്പിന്‍റെ റോയല്‍റ്റിയായ 1,71000/ ( ഒരു ലക്ഷത്തി എഴുപത്തിയോരായിരം ) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കാന്‍ ഡിസി ബുക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here