Advertisement

മത്സ്യതൊഴിലാളികളെ ആദരിച്ച് രാഹുല്‍ ഗാന്ധി

August 28, 2018
Google News 4 minutes Read

പ്രളയക്കെടുതിയില്‍ മത്സ്യതൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം സമാനതകളില്ലാത്തതായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മത്സ്യതൊഴിലാളികളെ രാഹുല്‍ ഗാന്ധി വാനോളം പ്രശംസിച്ചു. കേരളത്തിന്റെ വിഷമ ഘട്ടത്തില്‍ സ്വന്തം വിഷമങ്ങള്‍ മറന്ന് ഇറങ്ങിവന്ന മത്സ്യതൊഴിലാളികളെ ആദരിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മത്സ്യതൊഴിലാളികളെ ആദരിക്കാന്‍ ആലപ്പുഴ ഡിസിസി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയബാധിത മേഖലകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തുകയാണ്. ചെങ്ങന്നൂരിലാണ് രാഹുല്‍ ആദ്യ സന്ദര്‍ശനം നടത്തിയത്. സംസ്ഥാനത്തെ വിവിധ ക്യാമ്പുകളിലെത്തി ജനങ്ങളുമായി ദുരിതബാധിതരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here