സേലത്ത് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; മരിച്ചവരില്‍ ആറു പേര്‍ മലയാളികള്‍

accident

സേലത്ത് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര്‍ മരിച്ചു. ഇതില്‍ ആറ് പേരും മലയാളികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുപ്പതോളം പേര്‍ക്കു പരിക്ക്. ആലപ്പുഴ സ്വദേശികളായ ജോര്‍ജ് ജോസഫ് (60), ഭാര്യ അല്‍ഫോന്‍സ (55), മകള്‍ ടീനു (32), ഭര്‍ത്താവ് സിജി വിന്‍സെന്റ് (35), എടത്വ സ്വദേശി ജിം ജേക്കബ് (58), ഷാനു (28) എന്നിവരാണു മരിച്ച മലയാളികള്‍.

ബംഗളൂരുവില്‍ നിന്ന് തിരുവല്ലയ്ക്ക് വന്ന യാത്ര എന്ന ബസാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ ഒന്നോടെ സേലത്തിന് സമീപം മാങ്കമം എന്ന സ്ഥലത്തായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റവരെ സേലത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top