ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയ്ക്ക് ഇന്ന് രണ്ട് സ്വര്‍ണം, മെഡല്‍ നേട്ടത്തില്‍ റെക്കോര്‍ഡ്

Asian Games 2018

ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 15 ആയി. പുരുഷ ബോക്‌സിംഗില്‍ ഇന്ത്യയുടെ അമിത് പംഘന്‍ സ്വര്‍ണം സ്വന്തമാക്കി.  49 കിലോ പുരുഷവിഭാഗത്തിലാണ് അമിതിന്റെ സ്വര്‍ണ നേട്ടം.

പുരുഷ വിഭാഗം ബ്രിഡ്ജിലും ഇന്ത്യ ഇന്ന് സ്വര്‍ണം സ്വന്തമാക്കി. ഇന്ത്യയുടെ പ്രണബ് ബര്‍ദ്വാന്‍, ശിബ്‌നാഥ് സര്‍ക്കാര്‍ സഖ്യമാണ് സ്വര്‍ണം സ്വന്തമാക്കിയത്.

ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡലുകള്‍ സ്വന്തമാക്കി എന്ന റെക്കോര്‍ഡും ഇന്ന് ജക്കാര്‍ത്തയില്‍ പിറന്നു. 15 സ്വര്‍ണം, 23 വെള്ളി, 29 വെങ്കലം എന്നിങ്ങനെ ഇന്ത്യയുടെ ആകെ സ്വര്‍ണ നേട്ടം 67 ആയി. 2010 ല്‍ ഗ്യാങ്ഷൂ ഏഷ്യന്‍ ഗെയിംസിലാണ് ഇന്ത്യ 65 മെഡലുകള്‍ സ്വന്തമാക്കിയത്.

ജക്കാര്‍ത്തയില്‍ അമിത് പംഘന്റെ മെഡല്‍ നേട്ടത്തോടെ ആകെ മെഡലുകളുടെ എണ്ണം 66 ആയി. അതിന് പിന്നാലെയാണ് ബ്രിഡ്ജസിലും ഇന്ത്യ സ്വന്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More