അന്ന് സുസ്മിത സെൻ ധരിച്ചത് കർട്ടൻ വെട്ടി തയ്ച്ച ഗൗൺ

മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയ സുസ്മിത സെൻ അന്ന് മിസ് ഇന്ത്യ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയ്ക്കായി ധരിച്ചിരുന്നത് കർട്ടൻ വെട്ടി തുന്നിയ ഗൗൺ. 1994 ലെ ഈ മത്സരത്തെ കുറിച്ചുള്ള രഹസ്യം ഇപ്പോഴാണ് പുറത്താകുന്നത്.
പതിനെട്ടുകാരിയായിരുന്ന സുസ്മിത ഫിനാലെയിൽ പങ്കെടുക്കാനായി വസ്ത്രങ്ങൾ പ്രത്യേകം ഡിസൈനർമാരെ വച്ചു തയ്പ്പിക്കാതെ സ്വയം സാധാരണ തയ്യൽക്കാരെ കൊണ്ട് തയ്പ്പിക്കുകയായിരുന്നു. ഡിസൈനറുടെ ചിലവുകൂടി താങ്ങാൻ കഴിയില്ലെന്ന് തോന്നിയ സുസ്മിതയുടെ അമ്മയാണ് സ്വന്തമായി തയ്പ്പിക്കൽ എന്ന ചിന്ത മുന്നോട്ടപവെച്ചത്. നാട്ടിൽ നിന്ന് തന്നെ തുന്നൽക്കാരെ കണ്ടുപിടിച്ചതും കർട്ടൻ വെട്ടി ഗൗൺ തുന്നിക്കാനുള്ള ആശയം ഉദിച്ചതുമെല്ലാം അമ്മയുടെ മനസ്സിലാണ്.
കർട്ടൻ വെട്ടിയാണ് സുസ്മിതയ്ക്ക് ഫിനാലെയിൽ പങ്കെടുക്കാനുള്ള ഗൗൺ തയ്ക്കുന്നത്. ഗൗൺ പല മാസികകളിലും കണ്ടിട്ടുള്ള രീതിയിൽ തയ്പ്പിക്കാൻ നിർദ്ദേശം നൽകിയതും അമ്മ തന്നെയാണെന്ന് സുസ്മിത പറഞ്ഞിട്ടുണ്ട്. സോക്‌സ് പരിഷ്‌കരിച്ച് ലെയ്‌സ് കൂടി തുന്നിച്ചേർത്തതോടെ ഔട്ട്ഫിറ്റിനു ചേരുന്ന വെള്ള നിറത്തിലുള്ള ഗ്ലൗസും ആയി.
മൽസരത്തിനു വേണ്ട വസ്ത്രങ്ങളിലേറെയും തിരഞ്ഞെടുത്തത് സരോജിനി നഗർ മാർക്കറ്റിലെ കടകളിൽ നിന്നാണെന്നും സുസ്മിത പറഞ്ഞിരുന്നു. ന്യൂഡൽഹിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സുസ്മിതയുടെ നേട്ടത്തിന് പിന്നിലെ കഥയ്ക്കും സിനിമാ സ്പർശമുണ്ടെന്നാണ് പലരും പ്രതികരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here