ലൈംഗിക പീഡന പരാതി; എംഎല്‍എ ശശിക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് കോടിയേരി

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിച്ച് വരികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുവതിയുടെ പരാതി മൂന്നാഴ്ച മുന്‍പ് ലഭിച്ചിരുന്നുവെന്നും കോടിയേരി പറഞ്ഞു. കുറ്റക്കാരെ പാര്‍ട്ടി സംരക്ഷിക്കുകയില്ലെന്നും പോലീസില്‍ നല്‍കേണ്ട പരാതിയാണെങ്കില്‍ ആദ്യം തന്നെ അത് ചെയ്‌തേനെയെന്നും കോടിയേരി പറഞ്ഞു.
പി.കെ ശശിയ്‌ക്കെതിരായ പരാതി കേന്ദ്രനേതൃത്വത്തിന് ലഭിച്ചെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കിയിരുന്നു. പരാതി അന്വേഷിക്കാന്‍ സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയതായും സീതാറാം യെച്ചൂരി പ്രതികരിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here