ലൈംഗിക പീഡന പരാതി; പി.കെ ശശിക്കെതിരെ സര്‍ക്കാറിന് പരാതി ലഭിച്ചിട്ടില്ലെന്ന് ഇപി ജയരാജന്‍

ഷൊര്‍ണ്ണൂര്‍ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന ആരോപണത്തില്‍ എംഎല്‍എ പി.കെ ശശിക്കെതിരെ സര്‍ക്കാറിന് പരാതി ലഭിച്ചിട്ടില്ലെന്ന് വ്യാവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. ഗവണ്‍മെന്റ് മുമ്പാകെ പി.കെ ശശിക്കെതിരെ ഒരു പരാതിയും നിലവില്‍ ലഭിച്ചിട്ടില്ല. അങ്ങനെ ലഭിക്കാതെ അന്വേഷണം നടത്താന്‍ സാധിക്കില്ലെന്നും ഇപി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതിയില്ലാതെ നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനും നേരത്തെ അറിയിച്ചിരുന്നു.