ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം
പ്രശസ്ത മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം. 2017 സെപ്‌റ്റംബർ അഞ്ചിനാണ് രാജരാജേശ്വരി നഗറിലെ വസതിക്ക് മുന്നിലാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് വീണത്. കൊലപാതകം നടന്ന് ഒരു വർഷം തികയുമ്പോൾ നിർണായക തെളിവുമായി അന്വേഷണസംഘം രംഗത്തെത്തിയിട്ടുണ്ട്. കേസിൽ അറസ്‌റ്റിലായ ശ്രീരാമസേന പ്രവർത്തകൻ പരശുറാം വാഗ്മർ തന്നെയാണ് ഗൗരിക്ക് നേരെ വെടിയുതിർത്തതെന്ന് സ്ഥിരീകരിക്കുകയാണ് അന്വേഷണസംഘം.ഗുജറാത്ത് ഫോറൻസിക് സയൻസ് ഡയറക്ടറേറ്റ് തയാറാക്കിയ പരിശോധനാ ഫലത്തിന്‌റെ അടിസ്ഥാനത്തിലാണ് നിഗമനം.
ഗൗരി ലങ്കേഷ് വെടിയേറ്റ് വീണ സ്ഥലത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യവും അന്വേഷണസംഘം പുനസൃഷ്ടിച്ച ദൃശ്യങ്ങളും പരിശോധിച്ചതിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇരു വീഡിയോകളിലും പ്രത്യക്ഷപ്പെടുന്നയാളിന്‌റെ ശരീരഭാഷയും ചലനങ്ങളും അടിസ്ഥാനമാക്കിയുള്ള ഫൊറൻസിക് ഗേറ്റ് അനാലിസിസിലൂടെയാണ് നിർണായകമാകമായ കണ്ടെത്തലിലേക്ക് അന്വേഷണസംഘം എത്തിയത്.ഗൗരിക്ക് നേരെ വെടിയുതിർത്തത് താനാണെന്ന് അറസ്റ്റിലായപ്പോൾ പരശുറാം മൊഴിനൽകിയിരുന്നു .എന്നാൽ കൃത്യമായ പരിശോധയ്ക്ക് ശേഷം കൊലയാളി ആരെന്ന് സ്ഥിരീകരികരിക്കാനായിരുന്നു അന്വേഷണസംഘത്തിന്‌റെ തീരുമാനം. പുതിയ പരിശോധനാ ഫലം അന്വേഷണസംഘം വൈകാതെ കോടതിയിൽ സമർപ്പിക്കും. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേർ അറസ്റ്റിലായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here