പി.കെ ശശിക്കെതിരായ ലൈംഗികാരോപണം; ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു. കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. കമ്മീഷന്‍ അധ്യക്ഷ നേരിട്ടെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും. ദേശീയാ വനിതാ കമ്മീഷന്റെ ഇടപെടല്‍ എംഎല്‍എയെ കൂടുതല്‍ പ്രതിരോധത്തിലാക്കും.
പാര്‍ട്ടിയില്‍ നല്‍കിയ പരാതിയാണെന്നതിനാല്‍ സ്വമേധയാ കേസെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്. സംസ്ഥാന വനിതാ കമ്മീഷന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാകേസെടുത്തിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here