വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. പാലാ പുലിയന്നൂർ കൊച്ചൊഴുകയിൽ നാരായണൻനായരുടേയും ലൈലാ കുമാരിയുടേയും മകനും മിമിക്രി ആർട്ടിസ്റ്റുമായ എൻ അനൂപാണ് വരൻ. സെപ്തംബർ 10 ന് വിജയലക്ഷ്മിയുടെ വസതിയിൽ വച്ച് വിവാഹ നിശ്ചയവും മോതിരം മാറ്റവും നടക്കും. ഒക്ടോബർ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം.

വൈക്കം വിജയലക്ഷ്മി സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെയാണ് ചലചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്. നേരത്തെ വിവാഹശേഷം സംഗീതത്തിൽ നിന്ന് വിട്ടു നിൽക്കണമെന്ന് ആവശ്യപ്പെട്ടയാളുടെ വിവാഹത്തിൽ നിന്ന് വിജയലക്ഷ്മി പിൻമാറിയത് വലിയ വാർത്ത ആയിരുന്നു.

Top