പി.കെ ശശിക്കെതിരായ ലൈംഗികാരോപണം; സിപിഎം സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.ക ശശിക്കെതിരായ ലൈംഗികാരോപണ കേസ് സിപിഎം സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയില്‍ പാര്‍ട്ടി ഇന്ന് അന്വേഷണ കമ്മീഷനെ നിയമിക്കാനും സാധ്യതയുണ്ട്. ഇന്ന് രാവിലെ പത്തിന് എകെജി സെന്ററിലാണ് സെക്രട്ടറിയേറ്റ് ചേരുക.
അതേസമയം, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ചും സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയാകും.
പി.കെ ശശിക്കെതിരായ കേസ് സിപിഎം പൂഴ്ത്തിവക്കാന്‍ ശ്രമിക്കുകയാണ് എന്ന തരത്തില്‍ വലിയ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. നേരത്തെ, ദേശീയ വനിതാ കമ്മീഷന്‍ പി.കെ ശശിക്കെതിരായി സ്വമേധയാ കേസെടുത്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here