ചെര്‍പ്പുളശേരി കേരള മെഡിക്കല്‍ കോളേജിന് എന്തടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്ന് ഹൈക്കോടതി

kerala high court

പാലക്കാട് ചെര്‍പ്പുളശേരിയിലെ കേരള മെഡിക്കല്‍ കോളേജിന് എന്തടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്ന് ഹൈക്കോടതി. എന്ത് കണ്ടിട്ടാണ് കോളേജിന്റെ അനുമതി അപേക്ഷ സ്വീകരിച്ചതെന്ന് കോടതി ആരാഞ്ഞു.

ഇക്കാര്യത്തില്‍ സര്‍ക്കാരും ആരോഗ്യ സര്‍വകലാശാലയും ഉടന്‍ വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു. ഏത് സാഹചര്യത്തിലാണ് കോളേജിന് അംഗീകാരം നല്‍കിയതെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും വിശദീകരിക്കണം നല്‍കണം.

കോളേജ് വില്‍പ്പനക്ക് വെച്ചിരിക്കുകയാണെന്നും തങ്ങളെ മറ്റു കോളേജുകളിലേക്ക് മാറ്റി തുടര്‍പഠനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷാകര്‍തൃ സംഘടനയും സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

കോളേജില്‍ അധ്യാപകരും രോഗികളും ഇല്ലെന്നും പഠനം നടക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

150 വിദ്യാര്‍ത്ഥികളാണ് കോളേജിലുള്ളത്.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ അനുമതി കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റീസ് ലോധ കമ്മിറ്റിയാണ് കേരള മെഡിക്കല്‍ കോളേജിന് 2014 ല്‍ അംഗീകാരം നല്‍കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top