‘ശശിയെ വിടാതെ’; എംഎല്‍എയ്‌ക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഇരയായ യുവതി. സിപിഎം നിശ്ചയിച്ച അന്വേഷണ കമ്മീഷന്‍ അംഗം പി.കെ ശ്രീമതിക്ക് നല്‍കിയ മൊഴിയിലാണ് പരാതിക്കാരി ഇക്കാര്യം ആവര്‍ത്തിച്ചത്. സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിക്ക് ഉടന്‍ കൈമാറുമെന്നാണ് വിവരം.
ഫോണ്‍ വഴിയാണ് ശ്രീമതി പരാതിക്കാരിയുടെ മൊഴിയെടുത്തത്. മന്ത്രി എ.കെ ബാലന്‍ പി.കെ ശശിയുടെ മൊഴിയെടുത്തതായും സൂചനകളുണ്ട്. ഈ മാസം 25 ന് മുന്‍പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കമ്മീഷന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here