ബ്രെക്‌സിറ്റില്‍ തട്ടി ജഗ്വാറില്‍ തൊഴില്‍ നഷ്ടമുണ്ടാകുമെന്ന് മുന്നറിയിപ്പ്

തെറ്റായ രീതിയില്‍ ബ്രെക്‌സിറ്റ് കരാര്‍ നടപ്പാക്കിയാല്‍ ജഗ്വാറില്‍ തൊഴില്‍ നഷ്ടമുണ്ടാകുമെന്ന് ജെഎല്‍ആര്‍ ചീഫ് എക്‌സിക്യൂട്ടീവ്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട് ബ്രെക്‌സിറ്റ് തീരുമാനം ശരിയായി പരിശോധിക്കാനാണ് കമ്പനിയുടെ ആഗ്രഹം. ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടവും 160 കോടി ഡോളറിന്റെ നഷ്ടവുമുണ്ടാകുമെന്നാണ് സിഇഓ റാല്‍ഫ് സ്‌പേത്ത് പറയുന്നത്. ബര്‍മിങ്ഹാമില്‍ നടന്ന കോണ്‍ഫറന്‍സില്‍ തെരേസ മേയുള്‍പ്പെടെയുള്ള സദസിനെ അഭിസംബോധന ചെയ്യവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
മാര്‍ച്ച് 29നേക്ക് നിശ്ചയിച്ചിരിക്കുന്ന ബ്രെക്‌സിറ്റ് വാഹന നിര്‍മ്മാതാക്കള്‍ക്കുയര്‍ത്തുന്ന ആശങ്കകളാണ് ജെഎല്‍ആര്‍ കമ്പനി പങ്കു വെച്ചത്. യുകെയിലെ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ എത്രകാലം പ്രവര്‍ത്തിക്കുമെന്നു പോലും അറിയില്ലെന്ന് ജെഎല്‍ആര്‍ സിഇഓ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here