അസമില്‍ ഭൂകമ്പം : തീവ്രത 5.5

അസമിലും പശ്ചിമ ബംഗാളിലും ഭൂകമ്പം. ബിഹാറിലും, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും വരെ തീവ്രത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പശ്ചിമ ബംഗാളില്‍ കൊല്‍ക്കത്ത, ജാല്‍പൈഗുരി, ഡാര്‍ജിലിങ്, കൂച്ച് ബിഹാര്‍ എന്നിവിടങ്ങളിലും, ബിഹാറില്‍ പട്‌ന, കിഷന്‍ഗന്‍ജ്, പുര്‍ണിയ, കാതിഹാര്‍ എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. അസം, സിക്കിം, നാഗാലാന്‍ഡ്, മണിപ്പൂര്‍ തുടങ്ങി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം ഭൂകമ്പം ചലനം സൃഷ്ടിച്ചു. റിക്ടര്‍ സ്‌ക്കെയിലില്‍ 5.5 തീവ്രതയാണ് അസമില്‍ രേഖപ്പെടുത്തിയത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ ഭൂകമ്പമാണിത്. ജമ്മു കശ്മീരിലും,ഹരിയാനയിലും ചെറിയ പ്രകമ്പനങ്ങള്‍ ഉണ്ടായി. രണ്ട് ദിവസം മുന്‍പ് ദില്ലിയിലും പ്രകമ്പനങ്ങള്‍ ഉണ്ടായിരുന്നു. ജീവാപായമോ , നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കേരളത്തില്‍ പത്തനംതിട്ടയിലും ഇന്ന് ഭൂകമ്പം ഉണ്ടായി. രാവിലെ പത്തരയോടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here