വിജയ് മല്യ വിമാനത്താവളത്തിൽ എത്തിയപ്പോൾ സിബിഐ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിലെ യാത്ര ‘തടയുക’ എന്ന നിർദ്ദേശം ‘അറിയിക്കുക’ എന്നതായി : സുബ്രഹ്മണ്യ സ്വാമി

സാമ്പത്തിക തട്ടിപ്പ് കേസിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച വിജയ് മല്യയെ രാജ്യം വിടാൻ സഹായിച്ചത് ആരെന്ന ചോദ്യം ഉന്നയിച്ച് സുബ്രഹ്മണ്യ സ്വാമി രംഗത്ത്. സിബിഐ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിൽ മല്യയുടെ യാത്ര ‘തടയുക’ എന്നായിരുന്നുവെന്നും എന്നാൽ യാത്ര ‘അറിയിക്കുക’ എന്നാക്കി അതിൽ മാറ്റം വരുത്തിയത് ആരാണെന്നും സുബ്രഹ്മണ്യ സ്വമി തന്റെ ട്വിറ്ററിലൂടെ ചോദിക്കുന്നു. മാത്രമല്ല പാർലിമെന്റിലെത്തി മല്യ അരുൺ ജെയ്റ്റ്‌ലിയോട് രാജ്യം വിടുന്ന കാര്യം പറഞ്ഞിരുന്നുവെന്നും ഇത് രണ്ടുമാണ് മല്യയെ ലണ്ടനിലേക്ക് പറക്കാൻ സഹായിച്ചതെന്നും സുബ്രഹ്മണ്യ സ്വാമി തന്റെ ട്വീറ്റിൽ പറയുന്നു.
രാജ്യം വിടും മുമ്പ് ധനമന്ത്രി അരുൺ ജെയ്റ്റിലിയെ കണ്ട് സംസാരിച്ചിരുന്നുവെന്നാണ് ലണ്ടനിൽ മല്യ വെളിപ്പെടുത്തിയത്. വൻ വിവാദങ്ങൾക്കാണ് ഈ വെളിപ്പെടുത്തൽ വഴിയൊരുക്കിയത്. ഈ പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യ സ്വമായുടെ ട്വീറ്റും.
I learn from my sources that the Lookout Notice issued by CBI for Mallya was modified from “Block Departure” to “Report Departure” on October 24, 2015 on orders from someone in MoF. Who?
— Subramanian Swamy (@Swamy39) September 12, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here