ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ; ഇന്ത്യയിൽ ലൈംഗികാരോപണത്തിൽ അറസ്റ്റിലാകുന്ന ആദ്യത്തെ ബിഷപ്പ്

ദിവസങ്ങളായി അരങ്ങേറുന്ന നാടകീയ സംഭവങ്ങൾക്കൊടുവിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായി. ഇതോടെ ഇന്ത്യയിൽ ലൈംഗികാരോപണത്തിൽ അറസ്റ്റിലാകുന്ന ആദ്യത്തെ ബിഷപ്പായി ഫ്രാങ്കോ മുളയ്ക്കൽ.

1964 ൽ മറ്റത്ത് ജനിച്ച ഫ്രാങ്കോ മുളയ്ക്കലിന് പൗരോഹിത്യം ലഭിക്കുന്നത് 1990 ലാണ്. പിന്നീട് 2009 ജനുവരി 17 ന് ഡൽഹിയിലെ ഓക്‌സിലറി ബിഷപ്പായി ചുമതലയേറ്റു. 2013 ലാണ് ഫ്രാൻസിസ് മാർപ്പാപ്പ ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധർ ബിഷപ്പായി സ്ഥാനക്കയറ്റം നൽകുന്നത്. തിയോളജിയിൽ ഡോക്ടറേറ്റുള്ള ഫ്രാങ്കോ മുളയ്ക്കൽ അമൃത്‌സറിലെ ഗുരുനാനാക് സർവ്വകലാശാലയിൽ നിന്നാണ് എംഎ എടുക്കുന്നത്.

സെക്രട്ടറി ഓഫ് റീജിയണൽ ബിഷപ്‌സ് കോൺഫറൻസ് ഓഫ് നോർത്ത്, റോമിലെ കൺസൾട്ടർ ഫോർ പോൺടിഫുക്കൽ ഫോർ ഇന്റർ റിലീജിയസ് ഡയലോഗ് എന്നീ നിലകളിലും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രവർത്തിച്ചിട്ടുണ്ട്.

bishop franco mulakkal biography

2018 ജൂണിലാണ് ബിഷപ്പിനെതിരെ ലൈംഗികാരോപണക്കേസ് വരുന്നത്. 13 തവണ തന്നെ പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയിൽ ബിഷപ്പിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ 2018 സെപ്തംബർ 15 ന് മാർപ്പാപ്പയ്ക്ക് ബിഷപ്പ് സ്ഥാനമൊഴിയുന്നുവെന്ന് കാണിച്ച് കത്തയച്ചിരുന്നു.

കേസിൽ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ സമരം ആരംഭിച്ച് 14 ആം ദിവസമാണ് ബിഷപ്പ് അറസ്റ്റിലാകുന്നത്. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ബിഷപ്പ് അറസ്റ്റിലാകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top