ബിഷപ്പ് ആറ് മണിക്കൂര്‍ ആശുപത്രിയില്‍ തുടരും

franco mulakkal

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആറ് മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരും. ഇന്ന് രാത്രി ആശുപത്രിയില്‍ തുടരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തിലാണ് അദ്ദേഹമിപ്പോള്‍. ഏതാനും മിനിറ്റുകള്‍ക്കകം ബിഷപ്പിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റും. പുലര്‍ച്ചെ ആറ് മണി കഴിഞ്ഞ് ബിഷപ്പിനെ കോട്ടയം പോലീസ് ക്ലബിലെത്തിക്കാനാണ് സാധ്യത. നാളെ 10 മണിയോടെ ബിഷപ്പിനെ പാലാ കോടതിയിലേക്ക് എത്തിക്കേണ്ടതുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More