അഭിലാഷിനെ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചു

abhilash tommy

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ  ആംസ്റ്റര്‍ ഡാം ദ്വീപില്‍ എത്തിച്ചു. ഫ്രഞ്ച് മത്സ്യബന്ധന കപ്പലാണ് ഇന്നലെ അഭിലാഷിനെ തകര്‍ന്ന പായ് വഞ്ചിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. കപ്പലില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ അഭിലാഷിന് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. എക്സ്രേ അടക്കമുള്ളവ ആംസ്റ്റര്‍ ഡാമിലെ ആശുപത്രിയില്‍ ചെയ്യും. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ത്യന്‍ നാവിക സേനയുടെ ഐഎന്‍എസ് സത്പുരയില്‍ അഭിലാഷിനെ മൗറീഷ്യസിലേക്ക് കൊണ്ട് പോകും. അഭിലാഷിനൊപ്പം മത്സരിച്ച ഐറീഷുകാരനായ ഗ്രെഗര്‍ മക്ഗെക്കിനേയും ദ്വീപിലേക്ക് എത്തിച്ചിട്ടുണ്ട്. അഭിലാഷിന് അപകടം പറ്റിയതിന് പിന്നാലെ ഗ്രെഗര്‍ മത്സരം മതിയാക്കി അഭിലാഷിനായി രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.

abhilash tommy

Top