Advertisement

ലിംഗഛേദം നടത്തിയെന്ന കേസില്‍ ഗുര്‍മീത് റാം റഹീമിന് ജാമ്യം; ജയിലില്‍ തുടരും

October 5, 2018
Google News 0 minutes Read
gurmeet ram rahim

ദേര സച്ച തലവന്‍ ഗുര്‍മീത് റാം റഹിമിന് ജാമ്യം. ലിംഗഛേദം നടത്തിയെന്ന കേസില്‍ പഞ്ചകുല സിബിഐ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഗുര്‍മീത് സിബിഐ കോടതിയെ സമീപിച്ചത്.

അ​തേ​സ​മ​യം, ജാ​മ്യം ല​ഭി​ച്ചെങ്കിലും വ​നി​ത അ​നു​യാ​യി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ഗു​ർ​മീ​ത് ജ​യി​ലി​ൽ തു​ട​​രും. അ​നു​യാ​യി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ൽ 20 വർഷം ത​ട​വ് ശി​ക്ഷ​യാ​ണ് ഗു​ർ​മീ​ത് അ​നു​ഭ​വി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ലാ​ണ് ഗു​ർ​മീ​തി​നെ സി​ബി​ഐ കോ​ട​തി ശി​ക്ഷി​ച്ച​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here