Advertisement

ശബരിമല സ്ത്രീ പ്രവേശനം; കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥര്‍ കടകംപള്ളി സുരേന്ദ്രന്‍

October 9, 2018
Google News 0 minutes Read
kadakampally surendran donates one month salary to cm disaster management fund

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലപാടിലുറച്ച് ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍. കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് മന്ത്രി പറഞ്ഞു. വിശ്വാസികളുമായി തര്‍ക്കത്തിനോ ഏറ്റമുട്ടലിനോ സര്‍ക്കാരില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ പേരില്‍ അന്യായമായി അക്രമങ്ങള്‍ അഴിച്ചു വിടാന്‍ സാമൂഹിക വിരുദ്ധരെ അനുവദിക്കില്ലെന്നും സമരത്തിന്റെ മറവില്‍ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു. വിധിക്കെതിരെ പ്രതിഷേധവുമായി ബിജെപി ലോങ്മാര്‍ച്ച് നടത്തേണ്ടത് പാര്‍ലമെന്റിലേക്കാണെന്നും മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here