നയന്‍താര ഡബിള്‍ റോളില്‍ എത്തുന്ന ‘ഐറ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ഡബിള്‍ റോളില്‍ എത്തുന്ന ‘ഐറ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ലക്ഷ്മി, മാ തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സര്‍ജുന്‍ കെ എം ആണ് ഐറ സംവിധാനം ചെയ്യുന്നത്.

കരിയറില്‍ ആദ്യമായി നയന്‍താര ഡബിള്‍ റോളില്‍ എത്തുന്ന ഐറ ഒരു ഹൊറര്‍ ചിത്രമാണ്. നയന്‍താരയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘അറം’ നിര്‍മ്മിച്ച കെ ജെ ആര്‍ സ്റ്റുഡിയോസാണ് ഐറയും നിര്‍മ്മിക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top