22
Feb 2019
Friday
Kuttanadu

ലൈംഗികാരോപണ കേസില്‍ പി.കെ ശശിക്കെതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചന

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡനപ്പരാതിയില്‍ ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചന. നടപടി വേണമെന്ന പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുക്കും. ഗൂഡാലോചന നടന്നുവെന്ന ശശിയുടെ പരാതിയിലും നടപടിയുണ്ടായേക്കും. പെണ്‍കുട്ടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ഇതേതുടര്‍ന്നാണ് നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിതരാകുന്നത്. ശശിക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ അവതരിപ്പിക്കും. എന്ത് നടപടി സ്വീകരിക്കണമെന്ന് സെക്രട്ടറിയേറ്റ് തീരുമാനിക്കും.

Top