Advertisement

തിരികെ മടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം; യുവതികളേയും കൊണ്ട് പോലീസ് സംഘം തിരികെ മടങ്ങും

October 19, 2018
Google News 0 minutes Read

ശബരിമല ദര്‍ശനത്തിന് എത്തിയ സ്ത്രീകളെയും കൊണ്ട് മടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം. പ്രതിഷേധക്കാരെ ബലമായി മാറ്റി സ്ത്രീകളെ കൊണ്ട് പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ശ്രീജിത്ത് പ്രതിഷേധക്കാരെ അറിയിച്ചത്. നടപന്തലിന് സമീപത്ത് ഇരുന്നൂറോളം പ്രതിഷേധക്കാരാണ് ഉണ്ടായിരുന്നത്. മരിച്ചാലും പിന്നോട്ട് ഇല്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍. ഇതോടെയാണ് നയപരമായ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.   നിയമത്തില്‍ വിശ്വസിച്ച് വന്നവരാണ് യുവതികള്‍ അവരോട് സംസാരിക്കുന്നത് വരെ സമാധാനത്തോടെ തുടരണമെന്ന് ഐജി പ്രതിഷേധക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

മലകയറിയത് ഹൈദ്രാബാദ് സ്വദേശി മാധ്യമ പ്രവര്‍ത്തക കവിതയും, കൊച്ചി സ്വദേശിനിയുമായിരുന്നു. ആറേ മുക്കാലോടെയാണ് ഇവര്‍ മലകയറാന്‍ ആരംഭിച്ചത്. കാനനപാതയില്‍ ഒരു പ്രതിഷേധവും ഇവര്‍ക്ക് നേരിടേണ്ടി വന്നിരുന്നില്ല. വന്‍ പോലീസ് സുരക്ഷയിലാണ് യുവതികള്‍ സന്നിധാനം വരെ എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഐജി ശ്രീജിത്ത് അധികാരികളുമായി സംസാരിക്കുകയായിരുന്നു. തുടര്‍ന്നാണ് മടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here