മലകയറുന്നത് കൊച്ചി സ്വദേശിനിയും മാധ്യമ പ്രവര്‍ത്തകയും

സന്നിധാനത്തേക്ക് മലകയറുന്നത് ഹൈദ്രാബാദ് സ്വദേശി മാധ്യമ പ്രവര്‍ത്തക കവിതയും, കൊച്ചി സ്വദേശിനിയും. അരമണിക്കൂര്‍ മുമ്പാണ് ഇവര്‍ മലകയറാന്‍ തുടങ്ങിയത്. കവിത ഇന്നലെ പോലീസിനോട് സന്നിധാനത്തേക്ക് റിപ്പോര്‍ട്ടിംഗിന് പോകണമെന്ന് അറിയിക്കുകയായിരുന്നു. തെലങ്കാനയിസെ മോജോ ടിവിയുടെ ലേഖികയാണ് കവിത. എന്നാല്‍ ഇന്ന് രാവിലെ തന്റെ നേതൃത്വത്തില്‍ കൊണ്ട് പോകാമെന്ന് ഐജി ശ്രീജിത്ത് അറിയിച്ചു. ഇതിന് പിന്നാലെയാണ് കൊച്ചി സ്വദേശിനി പമ്പ പോലീസ് സ്റ്റേഷനില്‍ എത്തി തനിക്ക് മലകയറണമെന്ന് അറിയിച്ചത്. ഇതെ തുടര്‍ന്ന് ഇരുവരെയും വന്‍ പോലീസ് സുരക്ഷയില്‍ മലകയറാന്‍ പോലീസ് അനുവദിക്കുകയായിരുന്നു. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എണ്‍പതോളം പോലീസുകാര്‍ ഉള്‍പ്പെടുന്ന കനത്ത പോലീസ് വലയത്തിലാണ് ഇപ്പോള്‍ യുവതികള്‍ മല കയറുന്നത്. സംഘം ഇപ്പോള്‍ മരക്കൂട്ടം പിന്നിട്ടു. ഇന്നലെ ഇവിടെ വച്ചാണ് ഇന്നലെ ന്യൂയോര്‍ക്ക് ടൈംസിന്റെ മാധ്യമ പ്രവര്‍ത്തക സുഹാസിനി രാജിനെ പ്രതിഷേധ സംഘം തടഞ്ഞത്.
അതേസമയം നട പന്തലില്‍ പ്രതിഷേധക്കാര്‍ സംഘടിക്കുന്നുണ്ട്. അര മണിക്കൂറിനകം യുവതികള്‍ സന്നിധാനത്ത് എത്തും. അവിടെയും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഘടിതമായ ഒരു എതിര്‍പ്പ് ഇതേ വരെ യുവതികള്‍ക്ക് നേരെ വന്നിട്ടില്ല. ഇവരെ ഇതേ പോലീസ് വലയത്തില്‍ തന്നെ നിലയ്ക്കലില്‍ തിരിച്ചെത്തിക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here