യുപിയിലെ 850 കർഷകരുടെ ബാങ്ക് ലോൺ അമിതാഭ് ബച്ചൻ തിരിച്ചടക്കും

ഉത്തർപ്രദേശിലെ കർഷകരുടെ ബാങ്ക് വായ്പ ഏറ്റെടുത്ത് അമിതാഭ് ബച്ചൻ. യുപിയിലെ 850 ഓളം കർഷകരുടെ ബാങ്ക് വായ്പ്പയാണ് ഏറ്റെടുത്ത് അടയ്ക്കാമെന്ന് അമിതാഭ് ബച്ചൻ പറഞ്ഞിരിക്കുന്നത്.
നമ്മുടെ രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറാകുന്ന കർഷകർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനാകുന്നത് സംതൃപ്തി തോന്നുന്ന ഒന്നാണെന്ന് ബച്ചൻ പറഞ്ഞു.
നേരത്തെ മഹാരാഷ്ട്രയിലെ 350ഓളം കർഷകരുടെ വായ്പ തിരിച്ചടച്ചിരുന്നു. മഹാരാഷ്ട്രയിൽ ഞാൻ നടത്തിയ ചെറിയൊരു ഇടപെടലിലൂടെ നിരവധി കുടുംബങ്ങളെ ആത്മഹത്യയിൽ നിന്ന് രക്ഷപ്പെടുത്താനായെന്നും തന്റെ പ്രവർത്തനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്നും അദ്ദേഹം ബ്ലോഗിലൂടെ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here