രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും കുറവ്

രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഡല്‍ഹിയില്‍ പെട്രോളിന് 81.44 രൂപയും ഡീസലിന് 74.92 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 86.91 രൂപയും ഡീസലിന് 78.54 രൂപയുമാണ് വില.
തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന്  84.77 രൂപയും ഡീസലിന് 80.18 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 83.30 രൂപയും ഡീസലിന് 78.66 രൂപയുമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top