ദീപിക പദുക്കോണും റൺവീർ സിങ്ങും വിവാഹിതരാകുന്നു; വിവാഹ ക്ഷണക്കത്ത് പുറത്ത്

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും റൺവീർ സിങ്ങും വിവാഹിതരാകുന്നു. ഇരുവരും വിവാഹിതരാകുന്നു എന്ന തരത്തിൽ നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും ഇപ്പോഴാണ് താരങ്ങളുടെ ഭാഗത്തുനിന്ന് ഇത് സംബന്ധിച്ച് സ്ഥിരീകരണം വരുന്നത്.

ഇരുവരും വിവാഹ ക്ഷണക്കത്ത് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. നവംബർ 14നും 15 നുമാണ് വിവാഹം. എന്നാൽ എവിടെവെച്ചാണ് വിവാഹമെന്നോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. നിരവധി താരങ്ങൾ ഇരുവർക്കും ആശംസയേകി രംഗത്തെത്തിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Deepika Padukone (@deepikapadukone) on

രാം ലീല എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. പിന്നീട് ഭാജിറാവോ മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിലും ഇരുവരും വേഷമിട്ടു. രാംലീലയുടെ സെറ്റിൽവെച്ചാണ് ഇരുവരും തമ്മിൽ
പ്രണയത്തിലാകുന്നത്.

 

View this post on Instagram

 

🙏🏽

A post shared by Ranveer Singh (@ranveersingh) on

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top