ദീപാവലി സമ്മാനമായി ജീവനക്കാർക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങൾ നൽകി വജ്രവ്യാപാരി സാവ്ജി

diamond merchant savji present for employees

വജ്രവ്യാപാരി സാവ്ജി ഇത്തവണയും വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത് ജീവനക്കാർക്ക് കൊടുത്ത സമ്മാനത്തിലൂടെയാണ്. കഴിഞ്ഞ വർഷം ജീവനക്കാർക്ക് മെഴ്‌സിഡസ് ബെൻസ് നൽകിയ സാവ്ജി ഇത്തവണ ദീപാവലിക്ക് ജീവനക്കാർക്ക് നൽകിയിരിക്കുന്നതും കാർ തന്നെയാണ്.

നാലു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ വിലയുള്ള കാറുകളാണ് തന്റെ ജീവനക്കാർക്ക് സാവ്ജി നൽകുന്നത്.
ഓരോ ജീവനക്കാരും തന്റെ വ്യവസായത്തിന് മുതൽക്കൂട്ടായതുകൊണ്ടാണ് ഇത്രയും വലിയ സമ്മാനങ്ങൾ അവർക്ക് നൽകുന്നതെന്നാണ് സാവ്ജിയുടെ അഭിപ്രായം. 1600 ജീവനക്കാർക്ക് കാറുകളും ഫ്ളാറ്റുകളുമാണ് ദീപാവലി സമ്മാനമായി നൽകാൻ ഇത്തവണ തീരുമാനിച്ചിരിക്കുന്നതെന്ന് സാവ്ജി പറയുന്നു. ചിലർക്ക് സ്ഥിര നിക്ഷേപവും നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

ആകെ 5500 ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്. കമ്പനിയിൽ 25 വർഷം തികഞ്ഞ ആളുകൾക്കാണ് മെഴ്‌സിഡെസ് ബെൻസ് സമ്മാനമായി ലഭിച്ചത്. സാവ്ജിയുടെ ദീപാവലി സമ്മാനമായ കാറിന്റെ താക്കോൽദാനം നിർവഹിക്കുക പ്രധാനമന്ത്രിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top