പീഡന ആരോപണം നേരിടുന്ന പി.കെ ശശി എംഎല്‍എയും മന്ത്രി എ.കെ ബാലനും ഒരേ വേദിയില്‍

pk sasi a

ഡിവൈഎഫ്‌ഐ നേതാവിന്റെ പീഡന പരാതിയില്‍ ആരോപണ വിധേയനായ മണ്ണാര്‍ക്കാട് എംഎല്‍എ പി.കെ ശശിയും യുവതിയുടെ പരാതിയില്‍ പാര്‍ട്ടി തല അന്വേഷണം നടത്തുന്ന മന്ത്രി എ.കെ ബാലനും പൊതുപരിപാടിയില്‍ വേദി പങ്കിട്ടു. മണ്ണാര്‍ക്കാട് തച്ചമ്പാറയിലെ പൊതുപരിപാടിയിലാണ് ഇരുവരും ഒരു വേദിയിലെത്തിയത്. പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഇരുവരും ഒന്നിച്ച് വേദിയിലെത്തുന്നതിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. പി.കെ ശശി എംഎല്‍എ പരിപാടിയില്‍ പങ്കെടുക്കില്ലെന്നായിരുന്നു ആദ്യ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിക്കുള്ളില്‍ തന്നെ പി.കെ ശശിയെ എതിര്‍ത്ത് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. പി.കെ ശശിക്കെതിരെ പാര്‍ട്ടിയില്‍ ആഭ്യന്തര അന്വേഷണം നടക്കുന്നതിനാല്‍ പൊതുപരിപാടിയില്‍ കുറ്റാരോപിതന്‍ പങ്കെടുക്കുന്നതില്‍ ഇക്കൂട്ടര്‍ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top