വിവാഹ ശേഷം പ്രിയങ്കാ ചോപ്രയും നിക്ക് ജൊനാസും താമസിക്കുക ഈ മാൻഷനിൽ; വില $6.5 മില്യൺ ! ചിത്രങ്ങൾ

ബോളിവുഡിൽ ഇത് വിവാഹ വർഷമാണ്. സോനം കപൂർ, നേഹ ദൂപിയ, അമൃത പുരി എന്നിവരുടെ വിവാഹം കഴിഞ്ഞു. ദീപിക പദുക്കോൺ- റൺവീർ സിങ്ങ് ആണ് നിരയിൽ അടുത്തത്. പ്രിയങ്കാ ചോപ്രയുടേയും വിവാഹം അടുത്തുതന്നെയുണ്ടാകും. താരത്തിന്റെ വിവാഹനിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുവരുടേതും ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങ് ആയിരിക്കുമെന്നും വിവാഹ ചടങ്ങുകളെ കുറിച്ചുമെല്ലാം ആരാധകർ അറിഞ്ഞു. എന്നാൽ വിവാഹ ശേഷം ഇരുവരും ഇന്ത്യയിലായിരിക്കുമോ വിദേശത്തായിരിക്കുമോ താമസിക്കുക എന്നുള്ള അന്വേഷണത്തിലായിരുന്നു ആരാധകർ. ഇപ്പോൾ ഈ ചോദ്യത്തിന്റെ ഉത്തരവും പുറത്തുവന്നിരിക്കുകയായിരുന്നു.
കാലിഫോർണിയയിലെ ബിവേളി ഹിൽസിലാണ് ഇരുവരും വിവാഹ ശേഷം താമസിക്കുക. 6.5 മില്യൺ യുഎസ് ഡോളറാണ് വീടിന്റെ വില. 4129 സ്‌ക്വയർ ഫീറ്റിൽ പരന്നുകിടക്കുന്ന ഈ വീട്ടിൽ 5 ബെഡ്രൂം, 4 ബാത്ത്‌റൂം, സ്വിമ്മിംഗ് പൂൾ, തുടങ്ങി ആധുനിക സൗകര്യങ്ങളുണ്ട്.
‘സീ ത്രൂ’ റൂമുകളാണ് വീടിന്റെ സവിശേഷത. ബെഡ്രൂം ആണെങ്കിലും ഗെസ്റ്റ് റൂമാണെങ്കിലുമെല്ലാം ഗ്ലാസ് വോൾ കൊണ്ടാണ് മറച്ചിരിക്കുന്നത്. ബാത്രൂമിൽ ഗ്ലാസ് വോൾ ഉപയോഗിച്ചിട്ടുണ്ട്.
ചുവരുകളുടെ മറ അധികം ഇല്ലാത്തതുകൊണ്ട് തന്നെ വീടിന് വിശാലത തോന്നിക്കും. ഒപ്പം പച്ചപ്പും കൂട്ടിച്ചേർത്ത് വീടിന് ‘നേച്ചർ ഫ്രണ്ട്‌ലി’ ഫീൽ നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here