ഇത് കാക്കയോ പൂച്ചയോ ? സോഷ്യൽ മീഡിയയെ കുഴക്കി ഒരു ചിത്രം

ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അത്തരത്തിൽ വൈറലായ ഒരു ചിത്രമുണ്ട്. ചിലർ ചിത്രത്തിലുള്ളത് കാക്കയാണെന്ന് പറയുമ്പോൾ ചിലരിത് പൂച്ചയാണെന്ന് പറഞ്ഞു.

‘ക്രൂ’വിന്റെ റിസർച്ച് ഡയറക്ടറായ റോബർട്ട് മാഗ്യൂർ, മാധ്യമപ്രവർത്തകയും ട്രാൻസ്ലേറ്ററും എഴുത്തുകാരിയുമായ ഫെർനാൻഡോ ലിസാർഡോ തുടങ്ങി നിരവധി പ്രശസ്തരാണ് ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

ആദ്യം കാക്കയാണെന്ന് തോന്നുമെങ്കിലും ഇതൊരു പൂച്ചയുടെ ചിത്രമാണ്. ഒരു പൂച്ച തല തിരിച്ച് ക്യാമറയിലേക്ക് നോക്കുന്നതാണ് ചിത്രം. ഒറ്റനോട്ടത്തിൽ കാക്കയാണെന്ന് തോന്നിപ്പിക്കുമെങ്കിലും കുറച്ച് നേരം നോക്കിയാൽ പൂച്ചയാണെന്ന് ചിലപ്പോൾ മനസ്സിലാകും.

Loading...
Top