മഅ്ദനി കേരളത്തിലെത്തി

madani

അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കുന്നതിനായി പി ഡി പി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനി കേരളത്തില്‍ എത്തി.  രാവിലെ 6 15 ന് അദ്ദേഹം ബംഗ്ലൂരു ബെന്‍സന്‍ ടൗണിലെ വസതിയില്‍ നിന്ന് പുറപ്പെട്ട മഅദ്നി അല്‍പം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. ബാംഗളൂരുവില്‍ നിന്ന് വിമാനമാര്‍ഗ്ഗമാണ് എത്തിയത്. ഇനി വാഹന മാര്‍ഗ്ഗം തിരുവനന്തപുരത്ത് നിന്ന് ശാസ്താം കോട്ടയിലേക്ക് പുറപ്പെടും. ഭാര്യ സൂഫിയ മഅ്ദനി, ഇളയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് സഹായികളായ സലിം ബാബു, നിയാസ് തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട് തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ശാസ്താം കോട്ട പത്മാവതി ഹോസ്പിറ്റലില്‍ കഴിയുന്ന ഉമ്മ അസ്മാഅ് ബീവിയെ സന്ദര്‍ശിക്കും. ബംഗളൂരുവില്‍ നിന്ന് അനുഗമിക്കുന്ന 11 അംഗ പോലീസ് സംഘം അദ്ദേഹത്തെ യാത്രയില്‍ അനുഗമിക്കും. ഇന്ന് മുതല്‍ നംവബര്‍ 4 വരെയാണ് മഅ്ദനി ഉമ്മയെ സന്ദര്‍ശിക്കാന്‍ ശാസ്തം കോട്ടയിലുണ്ടാകുക. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് മഅ്ദനിയുടെ മാതാവിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top