ശബരിമല കേസിലെ പുതിയ റിട്ട് ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിന്

ശബരിമല കേസിലെ പുതിയ റിട്ട് ഹര്‍ജികള്‍ പരിഗണിക്കാന്‍ മൂന്നംഗ ബെഞ്ച്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബഞ്ചില്‍ ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരാണ് മറ്റ് രണ്ട് പേര്‍. അതേസമയം, പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് പരിഗണിക്കും. ഈ മാസം 13 നാണ് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുക. ശബരിമലയില്‍ യുവതീ പ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഭരണഘനടാ ബെഞ്ചിന്റെ വിധിക്കെതിരായുള്ള റിട്ട് ഹര്‍ജികളും പുനഃപരിശോധന ഹര്‍ജികളും നവംബര്‍ 13 ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു.

എല്ലാ ഹര്‍ജികളും നവംബര്‍ 13 ന് വൈകീട്ട് 3 മണിക്ക് പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. തുറന്ന കോടതിയിൽ കേസുകൾ കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കിയിരുന്നു. ശബരിമല കേസിലെ ഭരണഘടന ബെഞ്ചിന്‍റെ വിധി അയ്യപ്പ ഭക്തന്മാരുടെ മൗലിക അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് റിട്ട് ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top