ദീപിക വിവാഹത്തിനായി അണിയുന്നത് ഒരുകോടിയുടെ ആഭരണങ്ങൾ; താലിമാലയുടെ വില കേട്ടാൽ ഞെട്ടും !

ബോളിവുഡ് ആകാംക്ഷയോടെ കാത്തിരിക്കുന്ന ദീപിക പദുകോൺ രൺവീർ സിങ് താരവിവാഹത്തിന് ഇനി പത്തു ദിവസങ്ങൾ മാത്രം. ഇരുവരുടേയും വിവാഹ ഒരുക്കങ്ങളെല്ലാം അവസാന ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു. ദീപികയുടെ വിവാഹാഭരണങ്ങളെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

ദീപികയ്ക്ക് താലിയായി റൺവീർ സിങ്ങ് നൽകുന്നത് 20 ലക്ഷം രൂപ വിലമതിക്കുന്ന മാലയാണ്. മാത്രമല്ല ഏതാണ്ട് ഒരു കോടി രൂപയോളം വിലയുള്ള ആഭരണങ്ങളാണ് ദീപിക വിവാഹത്തിനായി വാങ്ങുന്നത് ന്നൊണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വരൻ രൺവീർ സിങ്ങിനായി 200 ഗ്രാമിന്റെ ഒരു സ്വർണ്ണ മാലയും ദീപിക ഒരുക്കി വെച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top