‘കെ.എം ഷാജിയുടെ വര്‍ഗീയ പ്രചാരണം?’; വിധിക്ക് ആസ്പദമായ ലഘുലേഖ ഇതാണ്

അഴീക്കോട് എംഎല്‍എയായിരുന്ന കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് ആസ്പദമായ ലഘുലേഖയാണിത്. 2016 നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കെ.എം ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന് ബോധ്യപ്പെട്ടതോടെയാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. ആറ് വര്‍ഷത്തേക്ക് കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കുകയും ചെയ്തിട്ടുണ്ട്. കെ.എം ഷാജിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന എല്‍ഡിഎഫിന്റെ എം.വി നികേഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖ വിതരണം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. വിവാദ ലഘുലേഖയിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു.
“കാരുണ്യവാനായ അല്ലാഹുവിന്‍റെ അടുക്കൽ അമുസ്ലീങ്ങൾക്ക് സ്ഥാനമില്ല. അന്ത്യനാളിൽ അവൻ സിറാത്തിന്‍റെ പാലം ഒരിക്കലും കടക്കുകയില്ല. അവർ ചെകുത്താന്‍റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചുനേരം നമസ്കരിച്ച് നമ്മൾക്കു വേണ്ടി കാവൽ തേടുന്ന ഒരു മുഹ്‍മിനായ കെ.മുഹമ്മദ് ഷാജി എന്ന കെ.എം.ഷാജി വിജയിക്കാൻ എല്ലാ മുഹ്‍മിനുകളും അല്ലാഹുവിനോട് പ്രാർത്ഥിക്ക”
“സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി”
(ഹുജുറാത് 49:06)
എന്ന ഖുറാൻ വചനവും ലഘുലേഖയ്ക്ക് ഒപ്പമുണ്ടായിരുന്നു.
വർഗ്ഗീയപരാമർശങ്ങളുള്ള ഈ ലഘുലേഖ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാക്കമ്മറ്റിയുടെ പേരിലായിരുന്നു പുറത്തിറക്കിയത്. ഇത് യുഡിഎഫ് അച്ചടിച്ചിറക്കിയതല്ല എന്ന കെഎം ഷാജിയുടെ വാദം അദ്ദേഹത്തിന് ഹൈക്കോടതിയിൽ തെളിയിക്കാനായില്ല. എൽഡിഎഫിന്‍റെ പരാതിപ്രകാരം യുഡിഎഫ് പ്രവർത്തകരിൽ നിന്നായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥർ ഈ ലഘുലേഖ പിടിച്ചെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here