സാമ്പത്തിക തട്ടിപ്പ്; ബിജെപി നേതാവും കര്‍ണാടക മുന്‍ മന്ത്രിയുമായ ജനാര്‍ദന്‍ റെഡ്ഡി അറസ്റ്റില്‍

കോടികളുടെ കൈക്കൂലിക്കേസില്‍ ആരോപണവിധേയനായ ഖനി രാജാവും കര്‍ണാടകത്തിലെ മുന്‍ ബിജെപി മന്ത്രിയുമായ ജി. ജനാര്‍ദന്‍ റെഡ്ഡി അറസ്റ്റിലായി. ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് റെഡ്ഡിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെ തന്നെ റെഡ്ഡിയെ അന്വേഷണസംഘം പിടികൂടിയിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തെ തട്ടിപ്പ് കേസിൽ നിന്നും രക്ഷിക്കാൻ മന്ത്രിയായിരിക്കെ  18 കോടി കൈപ്പറ്റി എന്നാണ് കേസ്. റെഡ്ഡിയുടെ സഹായി അലി ഖാനെയും സിബിഐ അറസ്റ്റ് ചെയ്തു.

കേസില്‍ ചോദ്യം ചെയ്യലിനായി ഇന്നലെയാണ് റെഡ്ഡി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായത്. രാത്രി ഏറെ വൈകിയും ചോദ്യം ചെയ്യല്‍ തുടര്‍ന്നു.  ബുധനാഴ്ച റെഡ്ഡിയ്ക്കായുള്ള അന്വേഷണം ആരംഭിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് റെഡ്ഡി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. ജാമ്യത്തിനായി തിങ്കളാഴ്ച കോടതിയെ സമീപിക്കാനാണ് റെഡ്ഡിയുടെ അഭിഭാഷകന്‍റെ നീക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top