ശബരിമല; ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ശബരിമലയില്‍ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.ശബരിമല ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ സർക്കാർ ഇടപെടരുതെന്നാവശ്യപ്പെട്ട് സമർപിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത് .ശബരിമല ക്ഷേത്രത്തിന്റെ ദൈന്യംദിന കാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ അധികാരമില്ലെന്ന് കോടതി ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിലാണ് സംസ്ഥാന സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നത് .സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും സത്യവാങ്മൂലത്തില്‍ ഉണ്ട്.

ശബരിമലയില്‍ സര്‍ക്കാറിന് നിയന്ത്രണമില്ലെന്ന് പറയുന്നത് ശരിയല്ല. . ശബരിമലയിലെ അടിസ്ഥാന വികസനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന്റെ  കോടികള്‍ വര്‍ഷം തോറും അനുവദിക്കാറുണ്ട്. വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കല്‍ സര്‍ക്കാറിന്റെ ചുമതലയാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ശബരിമലയില്‍ ചിലവഴിക്കുന്നുണ്ട്. ക്ഷേത്രത്തിലെ
ആചാര കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല . യുവതി പ്രവേശവുമായി ബന്ധപ്പെട്ട സുപ്രിം കോടതി ഉത്തരവിന്റെ മറവില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ അജണ്ട നടപ്പാക്കുകയാണ്. 10-നും 50 നും മധ്യേ പ്രായമുള്ള സ്ത്രീകളുടെ മൗലികാവകാശം സര്‍ക്കാറിന് സംരക്ഷിക്കേണ്ടതുണ്ട്. ശബരിമലയില്‍ ഭക്തരുടെ സുരക്ഷ മാത്രമാണ് മുഖ്യമന്ത്രി പോലിസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ആചാരകാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഇടപെട്ടിട്ടില്ല. ശബരിമലയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ളവര്‍ പ്രതിഷേധവുമായി എത്തുമെന്ന  റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ചെയ്തതെന്നും സര്‍ക്കാര്‍  കോടതിയെ അറിയിച്ചു. ശബരിമലയിലെ ക്ഷേത്രാചാരങ്ങളിലും ദൈന്യദിന കാര്യങ്ങളിലും സര്‍ക്കാര്‍ ഇടപെടുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച  ഹര്‍ജിയിലാണ് വിശദീകരണം. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. മാധ്യമങ്ങളെ ശബരിമലയില്‍ തടഞ്ഞുവെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നിലവില്‍ ഹര്‍ജിയ്ക്ക് പ്രസക്തിയില്ലെന്നും തുടര്‍ന്നും ഇത്തരം സംഭവങ്ങളുണ്ടായാല്‍ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്.

ശബരിമലയില്‍ മാധ്യമങ്ങളെ നിയന്ത്രിച്ചതുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനല്‍ നല്‍കിയ ഹര്‍ജി കോടതി തീര്‍പ്പാക്കി. പുതിയ നിയന്ത്രണം ഉണ്ടെങ്കില്‍ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.  സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാന്‍ സമയക്രമീകരണം നടത്തുന്നത് വിശ്വാസത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടികാട്ടി സമര്‍പ്പിച്ച ഹര്‍ജികളടക്കം ഉള്ള മറ്റ് ഹര്‍ജികള്‍ പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top