Advertisement

തിരുവനന്തപുരത്ത് സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു; നിരവധി കുട്ടികൾക്ക് പരിക്ക്

November 15, 2018
Google News 0 minutes Read

തിരുവനന്തപുരം കാരക്കോണത്ത് സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട് നിരവധി കുട്ടികൾക്ക് പരിക്കേറ്റു. കാരക്കോണം സിഎസ്‌ഐ മെഡിക്കൽ കോളേജിലെ സ്‌കൂൾ ബസ് റബർ തോട്ടത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

കുന്നത്തുകാൽ മണിവിളയിൽവെച്ചാണ് അപകടം. ബസിന്റെ ബ്രേക്കിലെ തകരാണ് അപകടത്തിന്റെ കാരണമെന്നാണ് നിഗമനം. വിദ്യാർത്ഥികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വിദ്യാർത്ഥികൾക്ക് കാരക്കോണം മെഡിൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here