പെട്രോൾ ഡീസൽ വിലയിൽ വീണ്ടും നേരിയ കുറവ്

fuel-rate petrol diesel price hike march

പെട്രോൾ ഡീസൽ വിലയിൽ വീണ്ടും നേരിയ കുറവ്. 20 പൈസയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 78.84 രൂ​പ​യാ​യി, ഡീ​സ​ലി​ന് 75.47 രൂ​പ​യും. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 80.24 രൂ​പ​യും ഡീ​സ​ലി​ന് 76.93 രൂ​പ​യു​മാ​ണ് വി​ല. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ൾ വി​ല 79.19 രൂ​പ​യും ഡീ​സ​ലി​ന് 75.82 രൂ​പ​യു​മാ​യി.

ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ വി​ല​യി​ലു​ണ്ടാ​കു​ന്ന ഇ​ടി​വാ​ണ് ഇ​ന്ധ​ന വി​ല കു​റ​യാ​ൻ കാ​ര​ണം. ഇന്നലെയും ഇന്ധനവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. പെട്രോളിന് 0.18 രൂപയും ഡീസലിന് 0.16 രൂപയുമാണ് ഇന്നലെ കുറഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top