രണ്ട് വയസ്സുകാരിയെ പീഡിപ്പ് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു; ഒരാൾ അറസ്റ്റിൽ

രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ഓൾഡ് ഡൽഹി റെയിൽവേ സ്‌റ്റേഷന് സമീപത്തുനിന്നുമാണ് കുഞ്ഞിനെ കിട്ടിയത്. ഇന്ന് രാവിലെയാണ് 24 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ഫുട്പാത്തിൽ അമ്മയോടൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ച്ച രാത്രിയാണ് കുഞ്ഞിനെ തട്ടിക്കൊണ്ട് പോകുന്നത്. വെളുപ്പിന് 2.30 ഓടെയാണ് കുഞ്ഞിനെ കാണുന്നില്ലെന്ന് അമ്മ അറിയുന്നത്. രാവിലെ പത്ത് മണിയോടെ പോലീസിൽ പരാതി നൽകുകയും തുടർന്നുള്ള അന്വേഷണത്തിൽ അന്ന് ഉച്ചയോടെ കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു. സെൻട്രൽ ഡെൽഹിയില ഒരു ആശുപത്രിയിൽ അജ്ഞാതയായ രണ്ടുവയസ്സുകാരിയെ പ്രവേശിപ്പിച്ചുവെന്ന വിവരമാണ് പോലീസിനെ അവിടെയെത്തിച്ചത്. തുടർന്ന് അമ്മ അത് തന്റെ കുഞ്ഞ് തന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here