Advertisement

മാഡം ട്യുസോ മ്യൂസിയത്തിൽ ഇടംപിടിച്ച് അനുഷ്‌ക ശർമ്മയും

November 20, 2018
Google News 1 minute Read

മാഡം ട്യുസോ മ്യൂസിയത്തിലെ മെഴുക് പ്രതിമകൾ ലോകപ്രശസ്ഥമാണ്. ഹോളിവുഡ് താരങ്ങൾ മുതൽ ബ്രിട്ടീഷ് രാജ്ഞി ക്വീൻ എലിസബത്ത് വരെയുള്ള 250 ഓളം ലോക പ്രശസ്ഥർ ഇവിടെയുണ്ട്. ഇവരുടെ ഇടയിൽ ഇനി മുതൽ ബോളിവുഡ് താരം അനുഷ്‌കാ ശർമയെയും കാണാം. തന്റെ മെഴുക് പ്രതിയോടൊപ്പം നിൽക്കുന്ന ചിത്രം അനുഷ്‌ക തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാcിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ലണ്ടണിൽ സ്ഥിതി ചെയ്യുന്ന മെഴുകുപ്രതിമാ മ്യൂസിയമാണ് മാഡം ട്യുസോ വാക്‌സ് മ്യൂസിയം. ലോകത്തിലെ പ്രശസ്തരായ വ്യക്തികളുടെ മെഴുകുപ്രതിമകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. 1835ൽ മാരീ ട്യുസോ എന്ന ഫ്രഞ്ച് കലാകാരിയാണ് മ്യൂസിയം സ്ഥപിച്ചത്. ഈ മ്യൂസിയത്തിന്റെ ശാഖകൾ ലോകത്തെ പല പ്രമുഖ നഗരങ്ങളിലുമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here