ആദ്യരാത്രി തീമാക്കി സേവ് ദ ഡേറ്റ് വീഡിയോ

save the date

വിവാഹത്തിന്റെ സേവ് ദ ഡേറ്റ് വീഡിയോകളിലെ പരീക്ഷണത്തിന്റെ കാലമാണിത്. പല കൗതുക സേവ് ദ ഡേറ്റ് വീഡിയോകളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് ഒരു പടി കൂടി കടന്നാണ്. കാരണം ഫസ്റ്റ് നൈറ്റാണ് സേവ് ദ ഡേറ്റ് വീഡിയോയ്ക്കായി ഒരുക്കിയിരിക്കുന്നത്. അര്‍ജ്ജുന്റേയും ശ്രീലക്ഷ്മിയുടേയും വിവാഹത്തിന്റെ സേവ് ദ ഡേറ്റ് വീഡിയോയാണ് ആദ്യ രാത്രിയുടെ കഥ പറയുന്നത്. ഡിസംബര്‍ 29നാണ് ഇരുവരുടേയും വിവാഹം. ഡബ്സ്മാഷ് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ശ്രീലക്ഷ്മി. ടി ക്ലബ് വെഡ്ഡിംഗ് കമ്പനിയാണ് ഇവര്‍ക്കായി ഇത്തരത്തിലൊരു സേവ് ദ വീഡിയോ ഇറക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top