കാമുകനെ കൊന്ന് ബിരിയാണിയാക്കി വീട്ടുജോലിക്കാർക്ക് വിളമ്പി; കാമുകി അറസ്റ്റിൽ

കാമുകനെ കൊന്ന് ബിരിയാണിയാക്കി വീട്ടുജോലിക്കാർക്ക് വിളമ്പി കാമുകി. ദുബായിലാണ് നാടിനെ നടുക്കിയ ആ ക്രൂരത നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുഎഇയിൽ താമസിക്കുന്ന മൊറോക്കോ സ്വദേശിനിയാണ് പോലീസ് പിടിയിലായി.
യുവാവ് മറ്റൊരു വിവാഹത്തിനു തയാറെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. കാമുകനെ കൊന്നശേഷം ശരീരഭാഗങ്ങൾ ഓരോന്നായി ബ്ലെൻഡറിലിട്ട് അടിച്ച് ബിരിയാണിക്കുള്ള ഇറച്ചി പരുവമാക്കുകയായിരുന്നു. അതിന് ശേഷം ഇവർ ഇത് ബിരിയാണിയാക്കിയ ശേഷം വീട്ടുജോലിക്കാർക്ക് വിളമ്പുകയായിരുന്നു.
കൊല്ലപ്പെട്ട യുവാവിന്റെ സഹോദരൻ അന്വേഷിച്ച് വന്നതോടെയാണ് സംഭവം പുറംലോകം ്അറിയുന്നത്. എന്നാൽ കാമുകൻ പിണങ്ങി മൂന്ന് മാസമായി താനുമായി ബന്ധമില്ലെന്നായിരുന്നു പെൺകുട്ടി നൽകിയ ഉത്തരം. എന്നാൽ അന്വേഷണത്തിൽ പെൺകുട്ടിയുടെ വീട്ടിലെ ബ്ലെൻഡറിൽ നിന്നും കാമുകന്റെ പല്ല് കണ്ടെത്തി. ഇതോടെ ക്രൂര കൃത്യങ്ങളുടെ ചുരുളഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here